പാലക്കാട് ഒറ്റപ്പാലത്ത് ദമ്പതികളെ അർധരാത്രിയിൽ വെട്ടിക്കൊന്നു. നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ ഇവരുടെ നാലു വയസ്സുകാരനായ കൊച്ചുമകന് ഗുരുതരമായി പരിക്കേറ്റു.
സംഭവത്തിൽ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യക്തിവൈരാഗ്യമാണോ കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
കൊലപാതകത്തിന് ശേഷം ഓടിരക്ഷപ്പെട്ട ബന്ധുവായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിനിടെ പരിക്കേറ്റ നാലുവയസ്സുകാരനുമായി സുൽഫിയത്ത് പ്രാണരക്ഷാർത്ഥം ഓടുന്നത് കണ്ട നാട്ടുകാരാണ് കൊലപാതക വിവരം ആദ്യം അറിഞ്ഞത്.
ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ കൈഞരമ്പ് മുറിച്ച നിലയിലാണ് പ്രതിയായ യുവാവിനെ കണ്ടെത്തിയത്.
ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
