മണിപ്പൂരിലെ വംശീയ കലാപത്തിനിടെ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച കുക്കി യുവതിക്കായി പ്രതിഷേധം ശക്തമാകുന്നു. ഡൽഹിയിലും ചുരാന്ദ്പൂരിലും വിവിധ കുക്കി സംഘടനകൾ നീതി തേടി രംഗത്തിറങ്ങി. മെയ്തി വിഭാഗവുമായി ഇനിയൊരു സഹവാസം സാധ്യമല്ലെന്നും, തങ്ങൾക്ക് പ്രത്യേക ഭരണകൂടം വേണമെന്നുമാണ് ഇവരുടെ ആവശ്യം.

2023 മേയിൽ ഇംഫാലിൽ നിന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ട യുവതി, രണ്ട് വർഷത്തോളം നീണ്ട ചികിത്സയ്ക്കൊടുവിൽ ഗുവാഹത്തിയിൽ വെച്ച് മരണത്തിന് കീഴടങ്ങി. അക്രമികളിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ശാരീരികവും മാനസികവുമായ ആഘാതങ്ങളിൽ നിന്ന് മുക്തയാകാൻ സാധിച്ചിരുന്നില്ല.

യുവതിയുടെ വിയോഗത്തോടെ കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.കുക്കി-സോ ജനത നേരിടുന്ന ക്രൂരതയുടെ സാക്ഷ്യമാണ് ഈ മരണം. സുരക്ഷയ്ക്കും അന്തസ്സിനുമായി പ്രത്യേക ഭരണകൂടം വേണമെന്നതല്ലാതെ മറ്റ് വഴിയില്ലെന്ന് ഐ.ടി.എൽ.എഫ് (ITLF) വ്യക്തമാക്കി. അതേസമയം, ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കുറ്റവാളികൾക്കെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷനും കുറ്റപ്പെടുത്തി.”

കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി സിവിൽ സൊസൈറ്റി സംഘടനകൾ ആവർത്തിച്ച് അപ്പീൽ നൽകിയിട്ടും കുറ്റവാളികൾക്കെതിരെ അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് കുക്കി സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ആരോപിച്ചു. നീതി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടതായും സംഘടന കുറ്റപ്പെടുത്തി.”

“ഇര അനുഭവിച്ച അനീതിക്കൊപ്പം ആ ക്രൂരതയ്ക്കിടയിൽ അവർ കാണിച്ച ധൈര്യവും ഓർമ്മിക്കപ്പെടണമെന്ന് കുക്കി-സോ വനിതാ ഫോറം പ്രസ്താവനയിൽ പറഞ്ഞു. മൂന്ന് വർഷത്തോളം ഒരു മനുഷ്യനും സഹിക്കാനാവാത്ത വേദനകളാണ് അവൾ അനുഭവിച്ചതെന്നും സംഘടന അനുസ്മരിച്ചു.

2023 മെയ് മുതൽ മണിപ്പൂരിലുണ്ടായ വംശീയ കലാപത്തിൽ 260-ലധികം പേർ കൊല്ലപ്പെടുകയും അമ്പതിനായിരത്തോളം പേർ പലായനം ചെയ്യുകയും ചെയ്തിട്ടുണ്ട്.”മണിപ്പൂരിലെ കലാപത്തിന് ആധാരം വംശീയവും രാഷ്ട്രീയവുമായ തർക്കങ്ങളാണെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിന് കീഴിലാണ്.

Leave a Reply

Your email address will not be published. Required fields are marked *