ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. വായ്പാ പരിധി വെട്ടിക്കുറയ്ക്കുന്നത് ഉൾപ്പെടെ കേന്ദ്രത്തിനെതിരെയുള്ള വിമർശനങ്ങൾ സർക്കാർ പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഗവർണർ ഇവ ഒഴിവാക്കാനാണ് സാധ്യത.
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങളും ശബരിമല വിഷയവും സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങുമ്പോൾ, രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുയർത്തി പ്രതിരോധിക്കാനാണ് ഭരണപക്ഷ തീരുമാനം.
ജനുവരി 29-ന് ബജറ്റ് അവതരിപ്പിക്കും. 32 ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം മാർച്ച് 26-ന് സമാപിക്കും.മുൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കഴിഞ്ഞ വർഷം വെറും 78 സെക്കൻഡ് കൊണ്ട് നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചിരുന്നു.
സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് അദ്ദേഹം അന്ന് വായിച്ചത്.
