ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ സൈനിക നീക്കം നടത്തുമോ എന്ന ചോദ്യത്തിന് മറുപടി നൽകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിസമ്മതിച്ചു. ഗ്രീൻലൻഡ് ഏറ്റെടുക്കാൻ താൽപ്പര്യമുണ്ടെങ്കിലും ബലപ്രയോഗത്തിനില്ലെന്നാണ് ട്രംപ് സൂചിപ്പിച്ചത്.

ഒപ്പം ഈ വിഷയത്തിൽ ഇടപെടുന്ന യൂറോപ്യൻ യൂണിയനെ അദ്ദേഹം വിമർശിക്കുകയും ചെയ്തു.യൂറോപ്പ് ആദ്യം യുക്രെയ്ൻ യുദ്ധത്തിൽ ശ്രദ്ധിക്കണമെന്നായിരുന്നു ട്രംപിന്റെ വിമർശനം.

ഗ്രീൻലൻഡ് ഏറ്റെടുക്കാനുള്ള നീക്കത്തെ എതിർത്താൽ യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നൊബേൽ സമ്മാനം ലഭിക്കാത്തതിനെ തുടർന്ന് സമാധാനത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും, ഗ്രീൻലൻഡ് പിടിച്ചെടുക്കുന്നതുവരെ ലോകം സുരക്ഷിതമാകില്ലെന്നും ട്രംപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *