രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് അതിജീവിത ഹൈക്കോടതിയിൽ. ഗർഭിണിയായിരിക്കെ മൃഗീയമായി പീഡിപ്പിച്ചുവെന്നും രാഹുൽ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ഈ നീക്കം.
സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. നിലവിൽ അറസ്റ്റ് തടഞ്ഞിട്ടുണ്ടെങ്കിലും, മൂന്നാമത്തെ ബലാത്സംഗക്കേസിലെ അറസ്റ്റ് വിവരം അന്വേഷണസംഘം ഇന്ന് കോടതിയെ അറിയിക്കും.
എസ്ഐടി റിപ്പോർട്ട് ലഭിക്കാത്തതിനെത്തുടർന്ന്, രാഹുൽ മാങ്കൂട്ടത്തിലിന്റെ മൂന്നാം ബലാത്സംഗക്കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട സെഷൻസ് കോടതി നാളത്തേക്ക് മാറ്റി.തിരുവല്ല കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് രാഹുൽ സെഷൻസ് കോടതിയെ സമീപിച്ചു;
ഉഭയസമ്മതപ്രകാരമുള്ള ബന്ധമെന്നും അറസ്റ്റ് നിയമവിരുദ്ധമെന്നും രാഹുൽ വാദിക്കുമ്പോൾ, അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.ബലാത്സംഗം, നിർബന്ധിത ഗർഭച്ഛിദ്രം, സാമ്പത്തിക ചൂഷണം എന്നീ ഗുരുതര ആരോപണങ്ങളിൽ തെളിവുണ്ടെന്ന മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം രാഹുലിന് തിരിച്ചടിയായി. ഈ കണ്ടെത്തലുകൾ കേസിൽ നിർണ്ണായകമാകും.
