ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നടത്തിയെന്ന് സമൂഹമാധ്യമത്തിലൂടെ ആരോപിക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതിയായ ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടു. ഇവർ മംഗളൂരുവിലേക്ക് കടന്നതായാണ് സൂചന . ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്നാണ് നടപടി .

സംഭവത്തിൽ തെളിവെടുപ്പിനായി പോലീസ് ഇന്ന് ബസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും.കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (42) ലൈംഗികാതിക്രമ ആരോപണത്തെത്തുടർന്ന് ആത്മഹത്യ ചെയ്തു. കണ്ണൂർ പയ്യന്നൂരിൽ ജോലി ആവശ്യത്തിനായി ബസിൽ പോകുന്നതിനിടെയാണ് വിവാദമായ വീഡിയോ ചിത്രീകരിക്കപ്പെട്ടത്.

പരേതരായ ചോയിയുടെയും കന്യകയുടെയും ഏക മകനായ ദീപക്, സ്വകാര്യ വസ്ത്രനിർമ്മാണ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവായിരുന്നു. സ്വന്തം വീടിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *