മെട്രോമാൻ ഇ. ശ്രീധരന്റെ മേൽനോട്ടത്തിലുള്ള അതിവേഗ റെയിൽപാതയെ പിന്തുണച്ച് വി.ഡി. സതീശൻ രംഗത്തെത്തി. സാമ്പത്തിക-പാരിസ്ഥിതിക പ്രശ്‌നങ്ങളും കൃത്യമായ ഡിപിആറിന്റെ അഭാവവും കാരണമാണ് സിൽവർ ലൈനിനെ എതിർത്തതെന്നും, അതിവേഗ റെയിൽ വേണ്ടെന്നല്ല നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

2026-ലെ വികസന ചർച്ചകളുടെ ഭാഗമായാണ് ഈ പ്രതികരണംതിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള നീക്കങ്ങൾ കൊണ്ട് ബിജെപിക്ക് വോട്ട് ലഭിക്കില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു. അതിവേഗ റെയിൽ പ്രൊപ്പോസലും ഡിപിആറും വരട്ടെ എന്നും കൃത്യമായ പരിസ്ഥിതി ആഘാത പഠനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർ ലൈൻ ഒരു തട്ടിക്കൂട്ട് പദ്ധതിയാണെന്നും 30 അടി ഉയരത്തിൽ എംബാങ്ക്മെന്റ് നിർമ്മിക്കുന്നത് കേരളത്തിന് ദോഷമാണെന്നും അദ്ദേഹം വിമർശിച്ചു.പറവൂർ പുനർജനി പദ്ധതിയുടെ ഭാഗമായുള്ള പുതിയ വീടിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു വി.ഡി. സതീശൻ. സ്പോൺസർഷിപ്പ് വഴി ഇതുവരെ 230-ലേറെ വീടുകൾ പൂർത്തിയാക്കിയെന്നും, കേസ് ഭയന്ന് പാവപ്പെട്ടവർക്കുള്ള സഹായം നിർത്തിവെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

വിഴിഞ്ഞം പദ്ധതിയിൽ ഇടതുകൂറ്റുകാരുടെ അവകാശവാദം വിരോധാഭാസമാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. 2014-ൽ പദ്ധതിയെ അഴിമതിയെന്നും കടൽക്കൊള്ളയെന്നും വിളിച്ച് ആക്ഷേപിക്കുകയും ഉദ്ഘാടനം ബഹിഷ്കരിക്കുകയും ചെയ്തവരാണ് ഇന്നലെ ഇതിന്റെ പിതൃത്വം അവകാശപ്പെട്ടതെന്ന് അദ്ദേഹം വിമർശിച്ചു.

പ്രതിപക്ഷം പദ്ധതിക്ക് പൂർണ്ണ പിന്തുണയാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഉമ്മൻ ചാണ്ടിയുടെ ഇച്ഛാശക്തിയാണ് വിഴിഞ്ഞം തുറമുഖമെന്നും അദ്ദേഹത്തിന് നന്ദി പറയാതിരിക്കാനാവില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

അഴിമതി ആരോപിച്ചവർ തന്നെ പദ്ധതിയുടെ അവകാശവാദം ഉന്നയിക്കുന്നത് വിരോധാഭാസമാണ്. യു.ഡി.എഫ് കാലത്ത് 90% സ്ഥലവും ഏറ്റെടുത്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ പൂർത്തിയാക്കേണ്ട പദ്ധതി 2024 ലാണ് പൂർത്തിയാക്കിയത്.

അഞ്ച് കൊല്ലം വൈകി. അതിനുശേഷം 2019 ൽ തന്നെ റോഡ് ഔട്ട് റീച്ച് പൂർത്തിയാക്കണം എന്ന് പറഞ്ഞതാണ്. എന്നാല്‍ ഇതുവരെ അതും പൂർത്തിയാക്കിയില്ല . ഔട്ട്റീച്ച് റെയിൽവേ പൂർത്തിയാക്കണം എന്ന് പറഞ്ഞു അതും പൂർത്തിയായിട്ടില്ല.

മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ അവിടെ ഒരു മത്സ്യബന്ധന തുറമുഖം നിർമ്മിക്കാം എന്ന് എഗ്രിമെന്റിൽ ഉള്ളതാണ്. മത്സ്യസംസ്കരണ പാർക്ക്, ഔട്ട് റിങ് റോഡ്, ഗ്രോത്ത് കോറിഡോർ തുടങ്ങിയ ആറുകാര്യങ്ങളില്‍ സർക്കാർ ഒന്നും ചെയ്തിട്ടില്ല.

വിഴിഞ്ഞം തുറമുഖം കേരളത്തിന് കൂടുതൽ പ്രയോജനപ്പെടാൻ മുടങ്ങിക്കിടക്കുന്ന അനുബന്ധ പദ്ധതികൾ പൂർത്തിയാക്കണമെന്ന് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. അനാവശ്യ അവകാശവാദങ്ങൾ ഒഴിവാക്കണമെന്നും, തുറമുഖത്തിന്റെ വികസനത്തിന് പ്രതിപക്ഷത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിഴിഞ്ഞം പദ്ധതിക്കാവശ്യമായ പരിസ്ഥിതി, പ്രതിരോധ ക്ലിയറൻസുകൾ നേടിയതും 90 ശതമാനം ഭൂമി ഏറ്റെടുത്തതും ഉമ്മൻചാണ്ടി സർക്കാരാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇതിന് സഹായിച്ചത് അന്നത്തെ യുപിഎ സർക്കാരാണെന്നും ബിജെപി അവകാശപ്പെടുന്ന നിലവിലെ കേന്ദ്ര സർക്കാരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. [2026-ലെ രാഷ്ട്രീയ ചർച്ചകളുടെ പശ്ചാത്തലത്തിൽ

Leave a Reply

Your email address will not be published. Required fields are marked *