യുഎസിലെ മെയ്നിലുള്ള ബാംഗോർ വിമാനത്താവളത്തിൽ സ്വകാര്യ ജെറ്റ് തകർന്ന് ഏഴുപേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന എട്ടുപേരിൽ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെക്കുറിച്ച് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം ആരംഭിച്ചു.
അമേരിക്കയിൽ അതിശക്തമായ ശീതക്കാറ്റ് തുടരുന്നതിനിടെ, ഞായറാഴ്ച രാത്രി ബാംഗോർ വിമാനത്താവളത്തിൽ നിന്നാണ് എട്ടുപേരുമായി വിമാനം പറന്നുയർന്നത്.
ടേക്ക് ഓഫിനിടെ ബോംബാർഡിയർ ചലഞ്ചർ 600 വിഭാഗത്തിൽപ്പെട്ട വിമാനം തകർന്നു വീഴുകയായിരുന്നുതകർന്നുവീണ വിമാനത്തിന് തീപിടിക്കുകയും കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവർത്തനത്തെ ബാധിക്കുകയും ചെയ്തു. അപകടത്തെത്തുടർന്ന് ബാംഗോർ വിമാനത്താവളം താത്കാലികമായി അടച്ചു.
