സ്വർണക്കടത്ത് കേസ് സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം ശക്തമാക്കി. അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നുവെന്ന് ആരോപിച്ച വി.ഡി. സതീശൻ, എം.എൽ.എമാരായ നജീബ് കാന്തപുരവും സി.ആർ. മഹേഷും സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുമെന്ന് അറിയിച്ചു.
എന്നാൽ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിലായതിനാൽ സമരം കോടതിക്കെതിരാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി.
