ഇന്ത്യ-ഇയു സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾക്കിടെ, താൻ ഒരു ഒസിഐ കാർഡ് ഉടമയാണെന്ന് വെളിപ്പെടുത്തി യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ. 2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അദ്ദേഹത്തിന് ഈ പദവി നൽകിയത്.ചർച്ചകൾക്കിടെ അപ്രതീക്ഷിതമായി ഒസിഐ (OCI) കാർഡ് പുറത്തെടുത്ത അന്റോണിയോ കോസ്റ്റ, തന്റെ ഗോവൻ പാരമ്പര്യത്തെക്കുറിച്ച് വികാരാധീനനായി സംസാരിച്ചു.
ഇന്ത്യയുമായുള്ള തന്റെ ആഴത്തിലുള്ള ആത്മബന്ധം വെളിപ്പെടുത്താനാണ് അദ്ദേഹം ഈ അവസരം ഉപയോഗിച്ചത്.”യൂറോപ്യൻ കൗൺസിൽ പ്രസിഡന്റായ എനിക്ക് ഗോവൻ വേരുകളുള്ള ഒരു ഒസിഐ കാർഡ് ഉടമയെന്ന നിലയിൽ ഇന്ത്യയുമായുള്ള ബന്ധം വ്യക്തിപരമാണ്; നമ്മുടെ വ്യാപാര ചർച്ചകൾ ലോകത്തിന് ശക്തമായ സന്ദേശം നൽകുന്നു.”
ലോകത്തെ വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും യൂറോപ്യൻ യൂണിയനും, സമാധാനവും സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുള്ള തന്ത്രപ്രധാന പങ്കാളികളായി ഒരുമിച്ച് നിൽക്കുന്നു.”
മുൻ പോർച്ചുഗീസ് പ്രധാനമന്ത്രിയായ കോസ്റ്റയ്ക്ക് ഗോവയുമായി ആഴത്തിലുള്ള ബന്ധമുണ്ട്; കൊങ്കണിയിൽ ‘ബാബുഷ്’ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ വേരുകൾ അവിടെയാണ്.
2017-ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒസിഐ (OCI) കാർഡ് സമ്മാനിച്ച അന്റോണിയോ കോസ്റ്റയ്ക്ക്, അതേവർഷം പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരവും ലഭിച്ചു.
