റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയോ പ്രദേശങ്ങളോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിനിടെയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഈ ഉറപ്പുനൽകിയത്.

ഇറാന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നുണ്ടെന്നും, പ്രശ്നങ്ങൾ നയതന്ത്രപരമായി പരിഹരിക്കാൻ പിന്തുണ നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഇറാനെതിരായ നീക്കങ്ങൾക്ക് സൗദി മണ്ണോ വ്യോമാതിർത്തിയോ വിട്ടുനൽകില്ലെന്നും മേഖലയിലെ സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.

ഇറാനെതിരായ നീക്കങ്ങൾക്ക് സൗദി മണ്ണോ വ്യോമാതിർത്തിയോ വിട്ടുനൽകില്ലെന്നും മേഖലയിലെ സമാധാനശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി.

അമേരിക്കൻ ഭീഷണികൾ മേഖലയുടെ സുരക്ഷ തകർക്കുമെന്നും അസ്ഥിരത മാത്രമേ ഉണ്ടാക്കൂ എന്നും ഇറാൻ പ്രസിഡന്റ് പറഞ്ഞു.ഇറാനെതിരെ ശക്തമായ സൈനിക നീക്കം നടത്താനായി അമേരിക്കയുടെ വമ്പൻ യുദ്ധക്കപ്പൽ വ്യൂഹം (Armada) മിഡിൽ ഈസ്റ്റിലെത്തി.

USS Abraham Lincoln (അബ്രഹാം ലിങ്കൺ) എന്ന വിമാനവാഹിനിക്കപ്പലും മൂന്ന് യുദ്ധക്കപ്പലുകളുമാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം മേഖലയിൽ നിലയുറപ്പിച്ചിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *