36 വർഷത്തെ സി.പി.ഐ.എം ബന്ധം ഉപേക്ഷിച്ച അഡ്വ. ബി.എൻ. ഹസ്കർ ഇനി ആർ.എസ്.പിയിൽ പ്രവർത്തിക്കും. ചാനൽ ചർച്ചയിൽ സർക്കാരിനെ വിമർശിച്ചതിന് പാർട്ടി നൽകിയ താക്കീതാണ് രാജിക്ക് കാരണം. കൊല്ലം സ്വദേശിയായ അദ്ദേഹം ഇനി ആർ.എസ്.പിയുടെ ഭാഗമായി തുടരുമെന്ന്റിപ്പോർട്ട്.

ഏഴര വർഷത്തെ സജീവ പ്രവർത്തനം അവസാനിപ്പിച്ച് സി.പി.ഐ.എം വിട്ട ഹസ്കർ പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് ഉയർത്തുന്നത്. സർക്കാരിന്റെയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ അത് ഉൾക്കൊള്ളാനുള്ള സഹിഷ്ണുത നേതൃത്വത്തിനില്ലെന്നും ഇതാണ് പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും അദ്ദേഹംവ്യക്തമാക്കി.

പാർട്ടിക്കുള്ളിൽ നിന്ന് പോരാടാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് പുറത്തുകടന്നതെന്ന് ഹസ്കർ വ്യക്തമാക്കി. ഒറ്റയ്ക്ക് നിൽക്കാനുള്ള കരുത്തില്ലാത്തതിനാൽ, ‘വിചാരധാര’ ഉയർത്തുന്ന വെല്ലുവിളികളെ ചെറുക്കാൻ ആർഎസ്പി പോലുള്ള ഇടത്-വലത് പക്ഷ പ്ലാറ്റ്‌ഫോമുകൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *