നടിയെ ആക്രമിച്ച കേസിൽ 20 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെ നാല് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി വിധിച്ച കഠിന തടവും 50,000 രൂപ പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുനി, മാർട്ടിൻ ആന്റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ് എന്നിവർ കോടതിയെ സമീപിച്ചത്.
നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരായി കണ്ടെത്തിയ അഞ്ചാം പ്രതി വടിവാൾ സലീം, ആറാം പ്രതി പ്രദീപ് എന്നിവരെയും കോടതി ശിക്ഷിച്ചു.
നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ആറു പ്രതികളിൽ പൾസർ സുനിയും മാർട്ടിൻ ആന്റണിയും 2039-ഓടെ ജയിൽ മോചിതരാകും. ദീർഘകാലം വിചാരണത്തടവിലായിരുന്നതിനാൽ ഇവർക്ക് യഥാക്രമം 13 വർഷം കൂടി ശിക്ഷ അനുഭവിച്ചാൽ മതിയാകും.
നടിയെ ആക്രമിച്ച കേസിൽ വടിവാൾ സലീം, പ്രദീപ് എന്നിവർക്ക് 18 വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. അതേസമയം, എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടതിനെതിരെ സർക്കാർ അപ്പീൽ നൽകാനൊരുങ്ങുകയാണ്.
ദിലീപും പൾസർ സുനിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ഡിജിറ്റൽ തെളിവുകൾ വിചാരണ കോടതി വേണ്ടത്ര പരിഗണിച്ചില്ലെന്നാണ് സർക്കാരിന്റെ വാദം
