ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നടൻ ജയറാമിനെ പ്രത്യേക അന്വേഷണ സംഘം (SIT) ചെന്നൈയിലെ വീട്ടിലെത്തി ചോദ്യം ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചായിരുന്നു പ്രധാന അന്വേഷണം.

ശബരിമലയിൽ വെച്ചാണ് പോറ്റിയെ പരിചയപ്പെട്ടതെന്ന് ജയറാം മൊഴി നൽകിയതായിഉണ്ണികൃഷ്ണൻ പോറ്റി പലതവണ വീട്ടിൽ പൂജകൾ നടത്തിയിട്ടുണ്ടെന്നും എന്നാൽ സ്വർണ്ണക്കൊള്ളയെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്നും നടൻ ജയറാം അന്വേഷണസംഘത്തോട് വ്യക്തമാക്കി.

പോറ്റിയുടെ ആവശ്യപ്രകാരമാണ് സ്വർണ്ണപ്പാളികൾ വീട്ടിലെത്തിച്ച് പൂജിച്ചതെന്നും ഇയാളുമായി സാമ്പത്തിക ഇടപാടുകൾ ഒന്നുമില്ലെന്നും അദ്ദേഹം മൊഴി നൽകി. 

2019-ൽ ശബരിമലയിലെ 14 സ്വർണ്ണപ്പാളികൾ ചെന്നൈയിലെത്തിച്ച് നടൻ ജയറാമിന്റെ വീട്ടിൽ പൂജ നടത്തിയതായി അന്വേഷണസംഘം കണ്ടെത്തി. ദേവസ്വം ബോർഡ് ഔദ്യോഗികമായി നൽകിയ സ്വർണ്ണം ദ്വാരപാലക ശില്പങ്ങളാക്കിയ ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നേതൃത്വത്തിൽ ചടങ്ങുകൾ നടന്നത്. 

Leave a Reply

Your email address will not be published. Required fields are marked *