കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ആർ.ആർ.ടി.എസ് പദ്ധതി പ്രായോഗികമല്ലെന്നും ഇത് വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ പരിശോധിക്കുമ്പോൾ ഇത് നടപ്പാക്കാൻ കഴിയില്ലെന്നും, യഥാർത്ഥ പദ്ധതി താനാണ് മുന്നോട്ട് വെച്ചതെന്നും അദ്ദേഹംപറഞ്ഞു.

അതിവേഗ റെയിൽവേയുമായി താരതമ്യം ചെയ്യുമ്പോൾ ആർ.ആർ.ടി.എസ് (RRTS) വെറും പാഴാണെന്നും കേരളത്തിൽ ഇത് പ്രായോഗികമല്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ.

ഇടതുസർക്കാരിന്റെ തന്നെ ആശയമായിരുന്ന അതിവേഗ റെയിൽവേയിൽ നിന്ന് മാറി ഇത്തരം പദ്ധതികൾ കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം മുതൽ ചെങ്ങന്നൂർ വരെ മാത്രം നീളുന്ന സർക്കാരിന്റെ ആർ.ആർ.ടി.എസ് പദ്ധതി കേവലം തിരഞ്ഞെടുപ്പ് തന്ത്രമാണെന്ന് ഇ. ശ്രീധരൻ വിമർശിച്ചു.

അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടും കേന്ദ്രത്തിന് കത്തയക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും, മുഖ്യമന്ത്രിക്ക് ആരാണ് ഇത്തരം ആശയങ്ങൾ നൽകുന്നതെന്ന് അറിയില്ലെന്നും മെട്രോമാൻ പരിഹസിച്ചു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്ററിൽ നടപ്പാക്കുന്ന ആർ.ആർ.ടി.എസ് പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന പദ്ധതിക്കായി കേന്ദ്ര സർക്കാരിന്റെ സഹായം തേടി ഔദ്യോഗികമായി കത്തയക്കാൻ ഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 

ഡൽഹി-മീററ്റ് മാതൃകയിൽ മണിക്കൂറിൽ 160 മുതൽ 180 കിലോമീറ്റർ വരെ വേഗതയുള്ള ആർ.ആർ.ടി.എസ് പദ്ധതിയാണ് കേരളത്തിലും നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. കുറഞ്ഞ സ്റ്റേഷൻ ഇടവേളകളും ഉയർന്ന യാത്രാശേഷിയുമാണ് ഈ റെയിൽ ശൃംഖലയുടെ പ്രധാന പ്രത്യേകതകൾ

Leave a Reply

Your email address will not be published. Required fields are marked *