വിമാനാപകടത്തിൽ അന്തരിച്ച അജിത് പവാറിന് പകരക്കാരിയായി അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. നിലവിൽ രാജ്യസഭാ എംപിയായ സുനേത്ര, സംസ്ഥാനത്തെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിയെന്ന നേട്ടത്തോടെ ഇന്ന് വൈകിട്ട് സത്യപ്രതിജ്ഞ ചെയ്യും. 

എൻസിപി (NCP) മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേൽ, ചഗൻ ഭുജ്ബൽ എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനമുണ്ടായത്.സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സുനേത്ര പവാർ മുംബൈയിലെത്തിയിട്ടുണ്ട്.

ഇന്ന് ഉച്ചയ്ക്ക് ചേരുന്ന എൻസിപി നിയമസഭാ കക്ഷി യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഭരണരംഗത്ത് അജിത് പവാർ കൈകാര്യം ചെയ്തിരുന്ന ചുമതലകൾ സുനേത്ര ഏറ്റെടുക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *