ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവെച്ച് ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3.30-ന് ബംഗളൂരുവിൽ നടക്കും. ബെന്നാർഘട്ട റോഡിലെ ‘നേച്ചേഴ്‌സ് ലക്ഷ്വറി’ റിസോർട്ടിലായിരിക്കും അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദർശനം ക്രമീകരിച്ചിട്ടുണ്ട്; തുടർന്ന് കൽക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകൾ.

വിദേശത്തുള്ള ബന്ധുക്കൾ എത്തേണ്ടതിനാലാണ് സി ജെ റോയിയുടെ സംസ്‌കാരം ഇന്നത്തേക്ക് മാറ്റിയത്. ഹൃദയത്തിലും ശ്വാസകോശത്തിലും വെടിയുണ്ട തുളച്ചുകയറിയതാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു; 6.35 എംഎം ബുള്ളറ്റ് ശരീരത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഇൻകം ടാക്സ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ ആദ്യം പോകാൻ അനുവാദം നൽകിയെങ്കിലും, പിന്നീട് രേഖകൾ പരിശോധിക്കാനുണ്ടെന്ന് പറഞ്ഞ് ഓഫീസിൽ തുടരാൻ നിർദേശിച്ചതിനിടയിലാണ് അത്യാഹിതം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *