യുഎസ്-ഇറാൻ സംഘർഷം മുറുകുന്നതിനിടെ ഇരുനേതാക്കളും നേർക്കുനേർ. ഇറാനെ ആക്രമിച്ചാൽ മേഖലയിലാകെ യുദ്ധമുണ്ടാകുമെന്ന് ആയത്തുല്ല അലി ഖമനയി മുന്നറിയിപ്പ് നൽകി. എന്നാൽ, ഇറാനുമായി കരാറിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. കരാർ നടന്നില്ലെങ്കിൽ ഖമനയിയുടെ മുന്നറിയിപ്പ് ശരിയാണോ എന്ന് അപ്പോൾ കാണാമെന്നും ട്രംപ് വെല്ലുവിളിച്ചു.

യുഎസ്-ഇറാൻ പോര് മുറുകുന്നു. ഇറാനെ തൊട്ടാൽ യുദ്ധമെന്ന് ഖമനയി മുന്നറിയിപ്പ് നൽകിയപ്പോൾ, കരാറിന് തയ്യാറാണെന്നും അല്ലെങ്കിൽ അപ്പോൾ കാണാമെന്നും ട്രംപ് തിരിച്ചടിച്ചു. സമാധാന പ്രതീക്ഷകൾക്കിടയിലും ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് തുടരുകയാണ്.”

ഞങ്ങൾ യുദ്ധം തുടങ്ങില്ല, എന്നാൽ ആരെങ്കിലും ആക്രമിക്കാൻ തുനിഞ്ഞാൽ അതിശക്തമായ തിരിച്ചടി നൽകും. അത് മേഖലയിലാകെ പടരുന്ന വലിയ യുദ്ധമായി മാറും.” – ഇതാണ് ഖമനയിയുടെ മുന്നറിയിപ്പ്. അതിമോഹം കാട്ടി ഇറാനെ ഉപദ്രവിക്കാൻ വന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അദ്ദേഹം അമേരിക്കയ്ക്ക് വ്യക്തമായ താക്കീത് നൽകി.

Leave a Reply

Your email address will not be published. Required fields are marked *