ലൈംഗികകുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധം വെളിപ്പെട്ടതിനെത്തുടർന്ന് ബ്രിട്ടീഷ് രാഷ്ട്രീയക്കാരനും മുൻ മന്ത്രിയുമായ പീറ്റർ മണ്ടൽസൺ ലേബർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. എപ്സ്റ്റീനുമായി മണ്ടൽസണ് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന ആരോപണങ്ങൾ ശക്തമായതോടെയാണ് നടപടി. പാർട്ടിയുടെ പ്രതിച്ഛായ സംരക്ഷിക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേരത്തെ ഇതേ വിവാദത്തെത്തുടർന്ന് അദ്ദേഹത്തെ യുകെയുടെ യുഎസ് അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു.2003-04 കാലഘട്ടത്തിൽ ലേബർ പാർട്ടി എംപിയായിരുന്ന പീറ്റർ മാൻഡൽസൺ (Lord Peter Mandelson), അന്തരിച്ച വിവാദ കോടീശ്വരൻ ജെഫ്രി എപ്സ്റ്റീനിൽ നിന്ന് 75,000 ഡോളർ കൈപ്പറ്റിയതായി സൂചിപ്പിക്കുന്ന ബാങ്ക് രേഖകൾ പുറത്തുവന്നു.

അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട രേഖകളിലാണ് മൂന്ന് തവണകളായി (ഓരോന്നും 25,000 ഡോളർ വീതം) പണം കൈമാറിയ വിവരങ്ങളുള്ളത്. അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട മൂന്ന് ദശലക്ഷത്തോളം വരുന്ന എപ്സ്റ്റീൻ രേഖകളിൽ ബ്രിട്ടനിലെ മുൻ രാജകുമാരൻ ആൻഡ്രൂവിനെതിരെയുള്ള ഗുരുതരമായ തെളിവുകളാണുള്ളത്.

ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകൾ ബ്രിട്ടീഷ് രാജകുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 2026 ജനുവരിയിൽ പുറത്തുവന്ന രേഖകൾ പ്രകാരം, ആൻഡ്രൂ രാജകുമാരൻ (ഇപ്പോൾ ആൻഡ്രൂ മൗണ്ട് ബാറ്റൺ-വിൻഡ്സർ) ഒരു യുവതിയുടെ മുകളിൽ മുട്ടുകുത്തി നിൽക്കുന്ന ചിത്രങ്ങൾ അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ടു. 2025 ഒക്ടോബറിൽ ഇദ്ദേഹത്തെ ‘യോർക്ക് ഡ്യൂക്ക്’ എന്ന പദവിയിൽ നിന്നും മറ്റ് രാജകീയ ബഹുമതികളിൽ നിന്നും ചാൾസ് രാജാവ് ഔദ്യോഗികമായി നീക്കം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *