പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത നീക്കാൻ ആറ് വയസ്സുകാരിയായ സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന വാർത്തയാണ് മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്ന് പുറത്തുവരുന്നത്.

മഹാരാഷ്ട്രയിലെ നിയമപ്രകാരം രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ കഴിയില്ല . മൂന്ന് മക്കളുള്ളതിനാൽ മത്സരിക്കാൻ കഴിയാതെ വന്നതോടെയാണ് പാണ്ഡുരംഗ് കോണ്ട്മംഗലെ എന്നയാൾ ഇളയ മകളെ കൊലപ്പെടുത്തി പ്രതിബന്ധം നീക്കാൻ ശ്രമിച്ചത്. 

മഹാരാഷ്ട്രയിലെ നന്ദേഡിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ആറു വയസ്സുകാരിയായ മകളെ പിതാവ് കൊലപ്പെടുത്തിയ സംഭവം നടുക്കുന്നതാണ്.

ഇരട്ടക്കുട്ടികളിൽ ഒരാളായ പ്രാച്ചിയെയാണ് പിതാവ് പാണ്ഡുരംഗ് കോണ്ട്മംഗലെ കൊലപ്പെടുത്തിയത്. രണ്ടിൽ കൂടുതൽ മക്കളുള്ളവർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ലെന്ന നിയമം മറികടക്കാൻ പഞ്ചായത്ത് പ്രസിഡൻ്റ് ഗണേഷ് രാമചന്ദ്ര ഷിൻഡെയാണ് ഈ ക്രൂരകൃത്യത്തിന് ബുദ്ധി ഉപദേശിച്ചത്.

പാണ്ഡുരംഗ് മകളെ തെലങ്കാനയിലെ നിസാമാബാദിലുള്ള കനാലിൽ തള്ളിയിട്ട ശേഷം അപകടമരണമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എന്നാൽ പോലീസിന്റെ പഴുതടച്ചുള്ള ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഈ സംഭവത്തിൽ പാണ്ഡുരംഗിനെയും ഉപദേശം നൽകിയ പഞ്ചായത്ത് പ്രസിഡന്റിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *