കൽപറ്റ ∙ മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കെ.വി. വിനോദ് കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി എം. ഗീതാനന്ദൻ ഉൾപ്പെടെയുള്ള എല്ലാ പ്രതികളെയും കൽപറ്റ ജില്ലാ സെഷൻസ് കോടതി വെറുതെവിട്ടു. വിനോദിനെ വെട്ടിപ്പരിക്കേൽപ്പിച്ച രണ്ടാം പ്രതി അശോകൻ നേരത്തെ മരണപ്പെട്ടതിനാലും ഗൂഢാലോചന തെളിയിക്കാൻ സാധിക്കാത്തതിനാലുമാണ് മറ്റു പ്രതികളെ വെറുതെവിട്ടത്.

അതേസമയം, പൊലീസുകാരൻ അബ്ദുൾ സലാമിനെയും വനപാലകരെയും ആക്രമിച്ച കേസിൽ എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനിൽകുമാർ എന്നീ നാല് പ്രതികൾക്ക് അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. കേസ് നടത്തിപ്പിൽ അതൃപ്തിയുണ്ടെന്ന് കൊല്ലപ്പെട്ട വിനോദിന്റെ കുടുംബം പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *