പി.എസ്.എൽ.വി റോക്കറ്റുകളുടെ തുടർച്ചയായ പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ തിരുവനന്തപുരം വി.എസ്.എസ്.സി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം തുമ്പയിലെത്തിയ അദ്ദേഹം ശാസ്ത്രജ്ഞരുമായി ചർച്ച നടത്തി വിവരങ്ങൾ ശേഖരിച്ചു.

അന്വേഷണം പൂർത്തിയാക്കി ദോവൽ ഡൽഹിയിൽ മടങ്ങിയെത്തി പ്രധാനമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചതായാണ് വിവരം.പി.എസ്.എൽ.വി പരാജയങ്ങളിൽ അട്ടിമറി സാധ്യതയില്ലെന്ന് അജിത് ദോവലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയതായാണ് സൂചന.

സാങ്കേതികമായ വീഴ്ചകൾ വിലയിരുത്തിയ അദ്ദേഹം ആവശ്യമായ തിരുത്തൽ നടപടികൾ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *