കനത്ത മഴയിൽ കൊച്ചി – ധനുഷ്‌കോടി ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ വൻ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ ഈ വഴിയുള്ള യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. നിലവിൽ ഗതാഗതം സുഗമമാക്കുന്നതിനും ക്രമീകരിക്കുന്നതിനുമായി പോലീസിനെയും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടാകുന്നതും സുരക്ഷ ഉറപ്പാക്കുന്നതും അനുസരിച്ച് മാത്രമേ പാതയിലെ ഗതാഗതം പൂർണ്ണതോതിൽ പുനഃസ്ഥാപിക്കൂ എന്ന് അധികൃതർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *