അണ്ടർ-19 ലോകകപ്പ് സെമിയിൽ അഫ്ഗാനിസ്ഥാൻ ഉയർത്തിയ 311 റൺസ് വിജയലക്ഷ്യം വെറും 41.1 ഓവറിൽ മറികടന്ന് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മലയാളി താരം ആരോൺ ജോർജിന്റെ (115*) തകർപ്പൻ സെഞ്ച്വറിയാണ് 7 വിക്കറ്റിന്റെ ഈ ഉജ്ജ്വല ജയത്തിന് കരുത്തായത്മലയാളി താരം ആരോൺ ജോർജിന്റെ അപരാജിത സെഞ്ച്വറി (115*) ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു.
വെറും 104 പന്തിൽ 15 ഫോറുകളും 2 സിക്സറുകളും അടങ്ങുന്നതായിരുന്നു ആരോണിന്റെ വെടിക്കെട്ട് പ്രകടനം. ഈ തകർപ്പൻ ഇന്നിങ്സിലൂടെ അഫ്ഗാൻ ഉയർത്തിയ കൂറ്റൻ സ്കോർ ഇന്ത്യ വേഗത്തിൽ മറികടന്നു.
വൈഭവ് സൂര്യവംശി (68), ക്യാപ്റ്റൻ ആയുഷ് മാത്രേ (62) എന്നിവരുടെ വെടിക്കെട്ട് അർധ സെഞ്ച്വറികളും വിഹാർ മൽഹോത്രയുടെ (38) പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണ്ണായകമായി. വെറും 33 പന്തിൽ നിന്നാണ് വൈഭവ് 68 റൺസ് അടിച്ചെടുത്തത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ ഫൈസൽ ഖാൻ, ഉസൈറുള്ള എന്നിവരുടെ സെഞ്ച്വറി മികവിൽ 50 ഓവറിൽ 310 റൺസെടുത്തു. എന്നാൽ അഫ്ഗാൻ ഉയർത്തിയ ഈ കൂറ്റൻ ലക്ഷ്യം ഇന്ത്യൻ ബാറ്റർമാരുടെ വെടിക്കെട്ട് പ്രകടനത്തിന് മുന്നിൽ വഴിമാറുകയായിരുന്നു
.ഷിനോസദ (110), ഉസൈറുള്ള നിയാസി (101*) എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് അഫ്ഗാനിസ്ഥാൻ 310 റൺസ് നേടിയത്. ഓപ്പണർ ഉസ്മാൻ സാദത്ത് 39 റൺസും ഖാലിദ് അഹമ്മദ് സായി 31 റൺസും സംഭാവന ചെയ്തു. എന്നാൽ ഈ മികച്ച സ്കോറും ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് മുന്നിൽ മതിയാകാതെ വന്നു.
ഉസൈറുള്ള-ഷിനോസോദ സഖ്യം പടുത്തുയർത്തിയ 148 റൺസിന്റെ കൂട്ടുകെട്ടാണ് അഫ്ഗാന് മികച്ച സ്കോർ സമ്മാനിച്ചത്. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം സെമിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച ഇംഗ്ലണ്ടാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി.
