ട്വന്റി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് ശ്രീലങ്കയിൽ നടക്കേണ്ട ഇന്ത്യയ്ക്കെതിരായ മത്സരം ബഹിഷ്കരിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ആവർത്തിച്ചു.
ക്രിക്കറ്റിൽ രാഷ്ട്രീയം കലർത്തുന്നത് അനുവദിക്കില്ലെന്നും ഇക്കാര്യത്തിൽ പാക്കിസ്ഥാന് വ്യക്തമായ നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.ട്വന്റി20 ലോകകപ്പിൽ ഫെബ്രുവരി 15-ന് ഇന്ത്യയ്ക്കെതിരെ നിശ്ചയിച്ചിട്ടുള്ള മത്സരം പാകിസ്താൻ ബഹിഷ്കരിക്കുമെന്ന് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് അറിയിച്ചു.
ഇക്കാര്യത്തിൽ രാജ്യത്തിന് കൃത്യമായ നിലപാടുണ്ടെന്ന് അദ്ദേഹം ഫെഡറൽ ക്യാബിനറ്റിൽ വ്യക്തമാക്കി.കായികരംഗത്ത് രാഷ്ട്രീയം പാടില്ലാത്തതിനാലാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുന്നതെന്ന് ഷെഹബാസ് ഷെരീഫ് പറഞ്ഞു. ബംഗ്ലാദേശിനെ പിന്തുണയ്ക്കുന്നത് ഉചിതമായ തീരുമാനമാണെന്നും പാകിസ്താൻ അവർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
