ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി അനിശ്ചിതത്വത്തിൽ. കേന്ദ്ര പ്രഖ്യാപനം വൈകുന്നതിനൊപ്പം പൊന്നാനിയിൽ ആരംഭിച്ച ഓഫീസിന്റെ പ്രവർത്തനവും ഉദ്യോഗസ്ഥരില്ലാത്തതിനാൽ വഴിമുട്ടി. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വവും ആശയക്കുഴപ്പത്തിലാണ്.അതിവേഗ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരന്റെ ചുമതലയെക്കുറിച്ച് കേന്ദ്ര ബജറ്റിലോ റെയിൽവേ മന്ത്രിക്കോ വ്യക്തതയില്ല.
രാജ്യസഭയിൽ എംപിമാരായ ഹാരിസ് ബീരാനും ജോൺ ബ്രിട്ടാനും ഉന്നയിച്ച ചോദ്യങ്ങൾക്കും മന്ത്രി അശ്വിനി വൈഷ്ണവ് കൃത്യമായ മറുപടി നൽകിയില്ല. ശ്രീധരനെ ആദരിക്കുന്നുവെന്നും പൊന്നാനിയിലെ ഓഫീസിനെ സ്വാഗതം ചെയ്യുന്നുവെന്നും മാത്രമാണ് മന്ത്രി പ്രതികരിച്ചത്.ഇ. ശ്രീധരന് ഔദ്യോഗികമായി എന്തെങ്കിലും ചുമതല നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തത വരുത്തിയില്ല.
ശ്രീധരന്റെ റെയിൽവേ വികസന നീക്കങ്ങളെ സ്വാഗതം ചെയ്യുകയും അദ്ദേഹത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്ത മന്ത്രി, പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങളോ ചുമതലകളോ വെളിപ്പെടുത്താൻ തയ്യാറായില്ല.ഇ. ശ്രീധരന്റെ റെയിൽവേ വികസന നീക്കങ്ങളെ പിന്തുണയ്ക്കുന്നതായും പൊന്നാനിയിലെ ഓഫീസിനെ സ്വാഗതം ചെയ്യുന്നതായും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
എന്നാൽ, അദ്ദേഹത്തിന് ഔദ്യോഗികമായി എന്ത് ചുമതലയാണ് നൽകിയിട്ടുള്ളതെന്നോ പദ്ധതിയുടെ നിലവിലെ അവസ്ഥയെന്തെന്നോ വ്യക്തമാക്കാൻ മന്ത്രി തയ്യാറായില്ല.
ഇ. ശ്രീധരൻ തന്നെ വന്നു കണ്ടിരുന്നുവെന്നും, കേരളത്തിലെ റെയിൽവേ മേഖലയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടെന്നുമാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്പ്രതികരിച്ചത്ഫെബ്രുവരി 2-ന് പൊന്നാനിയിൽ ഇ. ശ്രീധരൻ അതിവേഗ റെയിൽ പദ്ധതിക്കായി ഓഫീസ് തുറന്നെങ്കിലും ഉദ്യോഗസ്ഥർ എത്താത്തത് തിരിച്ചടിയായി.
ഡിപിആർ തയ്യാറാക്കാൻ 13 കോടി രൂപ ആവശ്യപ്പെട്ട ശ്രീധരൻ, സ്റ്റേഷനുകൾ നിശ്ചയിച്ചതായും ഏപ്രിൽ-മേയ് മാസങ്ങളിൽ ഫീൽഡ് വർക്ക് തുടങ്ങുമെന്നും അറിയിച്ചിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ വ്യക്തമായ നിർദ്ദേശങ്ങളില്ലാത്തത് പ്രവർത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ് ജനുവരി 24-ന് അതിവേഗ റെയിൽ പദ്ധതിയെക്കുറിച്ച് ഇ. ശ്രീധരൻ നടത്തിയ പ്രഖ്യാപനത്തിൽ 15 ദിവസത്തിനകം കേന്ദ്രത്തിന്റെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.
സ്റ്റേഷനുകൾ, സ്ഥലമേറ്റെടുപ്പ് എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിരുന്നെങ്കിലും ഫെബ്രുവരി 1-ലെ കേന്ദ്ര ബജറ്റിൽ പദ്ധതിയെക്കുറിച്ച് പരാമർശമൊന്നുമുണ്ടായില്ല. ബജറ്റ് പ്രഖ്യാപനം നടക്കാത്തതിനെക്കുറിച്ച് ശ്രീധരൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
