ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പിയെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് നടന്ന രണ്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് സംഘം വിവരങ്ങൾ തേടി. സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം മൊഴി നൽകാനെത്തിയത്.

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയെയും എസ്.ഐ.ടി വിളിച്ചുവരുത്തിയിരുന്നു.

എസ്.ഐ.ടി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് താന്‍ കൃത്യമായി മറുപടി നല്‍കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അടൂര്‍ പ്രകാശ് പറഞ്ഞു.

ഇനിയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ഉദ്യോഗസ്ഥരാണെന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.

സ്വര്‍ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തെ കുറിച്ചെല്ലാം എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ചോദിച്ചു. എല്ലാ വിവരങ്ങളും എസ്.ഐ.ടി രേഖപ്പെടുത്തിയിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശിനെയും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെയും എസ്.ഐ.ടി ഒരുമിച്ച് ചോദ്യം ചെയ്തു. ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയെന്നും പ്രതിയുമായുള്ള ബന്ധത്തെക്കുറിച്ച് വിവരങ്ങൾ കൈമാറിയെന്നും അടൂർ പ്രകാശ് പറഞ്ഞു. എന്നാൽ കേസിൽ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മണ്ഡലത്തിലെ വോട്ടർ മാത്രമാണെന്ന് അടൂർ പ്രകാശ് ആവർത്തിച്ചു. അതേസമയം, കേസിൽ മുഖ്യമന്ത്രിയുടെ ഇടപെടലും ദേവസ്വം മന്ത്രിയുടെ വീഴ്ചയും ആരോപിച്ച് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതാക്കൾ രംഗത്തെത്തി.

ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ സി.പി.ഐ.എം നേതാക്കൾ ഉടൻ പിടിയിലാകുമെന്നും പ്രതിപക്ഷം ആരോപിച്ചു. നേരത്തെ കടകംപള്ളി സുരേന്ദ്രനെയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു.

സ്വന്തം പാർട്ടി അംഗങ്ങൾ കേസിൽ ജയിലിലായിട്ടും നടപടിയെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയെ നിയമിച്ചത് യു.ഡി.എഫ് കാലത്താണെന്ന മുഖ്യമന്ത്രിയുടെ വാദത്തോടു സഹതാപം മാത്രമാണുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *