2025-26 സീസണിലെ ബി.സി.സി.ഐ കേന്ദ്ര കരാർ പുറത്തിറക്കി. പ്രമുഖ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഗ്രേഡ് എ-യിൽ നിന്ന് ഗ്രേഡ് ബി-യിലേക്ക് തരംതാഴ്ത്തപ്പെട്ടു എന്നതാണ് പുതിയ പട്ടികയിലെ പ്രധാന മാറ്റം.
മൂന്ന് ഗ്രേഡുകളിലായാണ് ഇത്തവണ താരങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്.രോഹിത്തും വിരാടും ഇപ്പോൾ ഒരു ഫോർമാറ്റിൽ മാത്രം കളിക്കുന്നതിനാലാണ് ഗ്രേഡ് ബി-യിലേക്ക് മാറിയത്. ഇത്തവണ എ+ ഗ്രേഡ് ഒഴിവാക്കിയ ബി.സി.സി.ഐ, മൂന്ന് വിഭാഗങ്ങളിലായി ആകെ 30 താരങ്ങൾക്കാണ് കരാർ നൽകിയിരിക്കുന്നത്.
ഗ്രേഡ് എ പട്ടികയിൽ ഗിൽ, ബുംറ, ജഡേജ എന്നിവർ ഇടംപിടിച്ചപ്പോൾ, രോഹിത്തും കോഹ്‌ലിയും ഉൾപ്പെടെ 11 താരങ്ങൾ ഗ്രേഡ് ബി-യിലായി. നിലവിൽ പരിമിത ഓവർ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് സീനിയർ താരങ്ങളുടെ സ്ഥാനമാറ്റത്തിന് കാരണം.
ഗ്രേഡ് സി-യിൽ സഞ്ജു സാംസൺ, അക്സർ പട്ടേൽ, റിങ്കു സിങ് എന്നിവരടക്കം 15 താരങ്ങൾ ഇടംപിടിച്ചു. ആകാശ് ദീപ്, നിതീഷ് കുമാർ റെഡ്ഡി, അഭിഷേക് ശർമ തുടങ്ങിയ യുവതാരങ്ങളും ഈ പട്ടികയിലുണ്ട്.ടി-20 ലോകകപ്പിന് ഇന്ന് തുടക്കമായി; ഉദ്ഘാടന മത്സരങ്ങളിൽ പാകിസ്താൻ നെതർലാൻഡ്‌സിനെയും, വെസ്റ്റ് ഇൻഡീസ് സ്കോട്ട്‌ലൻഡിനെയും നേരിടും. സൂര്യകുമാർ യാദവിന്റെ കീഴിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന് രാത്രി 7-ന് അമേരിക്കയ്‌ക്കെതിരെയാണ്
