ടി-20 ലോകകപ്പിൽ നേപ്പാളിനെ 4 റൺസിന് തോൽപ്പിച്ച് ഇംഗ്ലണ്ട് വിജയം നേടി. ഇംഗ്ലണ്ട് ഉയർത്തിയ 185 റൺസ് ലക്ഷ്യം പിന്തുടർന്ന നേപ്പാളിന് 20 ഓവറിൽ 180 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ലോകേഷ് ബാമിന്റെ (39) പോരാട്ടത്തിനും നേപ്പാളിനെ വിജയത്തിലെത്തിക്കാനായില്ല.നേപ്പാളിനെതിരായ മത്സരത്തിന്റെ അവസാന ഓവറിൽ 10 റൺസായിരുന്നു ഇംഗ്ലണ്ടിന് പ്രതിരോധിക്കേണ്ടിയിരുന്നത്. പന്തെറിഞ്ഞ സാം കറൻ വെറും 5 റൺസ് മാത്രം വിട്ടുകൊടുത്ത് ഇംഗ്ലണ്ടിന് തകർപ്പൻ ജയം സമ്മാനിച്ചു.

ലോകേഷ് ബാമിനെ പൂട്ടിയ കറന്റെ കൃത്യതയാർന്ന ബൗളിംഗാണ് നേപ്പാളിന്റെ അട്ടിമറി മോഹങ്ങൾ തകർത്തത്.അവസാന പന്തിലും റൺസ് വഴങ്ങാതെ സാം കറൻ ഇംഗ്ലണ്ടിന് ജയം ഉറപ്പിച്ചു.ഐപിഎൽ ലേലത്തിന് മുൻപായി സാം കറനെയും ജഡേജയെയും രാജസ്ഥാന് നൽകി ചെന്നൈ സഞ്ജുവിനെ ടീമിലെത്തിച്ചിരുന്നു.

കറൻ തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെയാണ് ഈ കൈമാറ്റത്തിന്റെ പേരിൽ സഞ്ജുവിനെതിരെ ട്രോളുകൾ ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *