സിനിമാ പ്രമോഷനിൽ സഹകരിക്കാത്തതിന് നടൻ ബിജു മേനോനെതിരെ ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പരാതി ഉന്നയിച്ചു. ‘വലതുവശത്തെ കള്ളൻ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിൽ നിന്ന് താരം വിട്ടുനിന്നതുമൂലം നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.
കരാർ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി വേണമെന്നും പേര് വെളിപ്പെടുത്താൻ മടിയില്ലെന്നുംഅദ്ദേഹം പറഞ്ഞു.ജീത്തു ജോസഫ് ചിത്രം ‘വലതുവശത്തെ കള്ളന്റെ’ പ്രചാരണ പരിപാടികളിൽ നിന്ന് ബിജു മേനോൻ വിട്ടുനിന്നത് വലിയ ചർച്ചയാകുന്നു.
സാധാരണയായി പ്രമോഷൻ അഭിമുഖങ്ങളിൽ നിന്ന് അകലം പാലിക്കാറുള്ള താരത്തിന്റെ നടപടി ഇത്തവണ നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഫെഫ്കയുടെ ആരോപണം. കരാർ ഒപ്പിട്ടിട്ടും സഹകരിക്കാത്ത താരത്തിന്റെ നിലപാടിനെതിരെ ബി. ഉണ്ണികൃഷ്ണൻ രൂക്ഷവിമർശനം ഉന്നയിച്ചു.ബി. ഉണ്ണികൃഷ്ണന്റെ പരാതിയിൽ ബിജു മേനോൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
