മലയാള സിനിമാ മേഖലയിലെ തൊഴിൽ വ്യവസ്ഥകൾ പുതുക്കി ഫെഫ്കയും നിർമ്മാതാക്കളും പുതിയ കരാറിൽ ഒപ്പുവെച്ചു. ഇതനുസരിച്ച് സിനിമാ ചിത്രീകരണ സമയം 16 മണിക്കൂറിൽ നിന്നും 12 മണിക്കൂറായി കുറച്ചു. സിനിമയിലെ വിവിധ തൊഴിൽ മേഖലകളെ ബാധിക്കുന്ന നിർണ്ണായക മാറ്റങ്ങളാണ് പുതിയ കരാറിലുള്ളത്.

മലയാള സിനിമയിലെ തൊഴിൽ സമയം 16-ൽ നിന്ന് 12 മണിക്കൂറായി കുറച്ച് ഫെഫ്കയും നിർമ്മാതാക്കളും പുതിയ കരാറിൽ ഒപ്പുവെച്ചു.

ഇതനുസരിച്ച് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ശേഷം ഒരു മണിക്കൂർ വിശ്രമം നിർബന്ധമാക്കി. രാത്രി ജോലി, ഓവർടൈം, വേതന വർദ്ധനവ് എന്നിവയിൽ തുടർചർച്ചകൾ നടക്കും.

അഭിനേതാക്കളെക്കൂടി ഉൾപ്പെടുത്തി സമഗ്രമായ കരാർ കൊണ്ടുവരാനാണ് ഫെഫ്കയുടെ നീക്കം.മലയാള സിനിമയിലെ അസിസ്റ്റന്റ് തസ്തികയിലുള്ളവർ നേരിടുന്ന അമിത ജോലിഭാരത്തിനും കുറഞ്ഞ ശമ്പളത്തിനുമെതിരെയുള്ള പരാതികൾക്ക് പുതിയ കരാർ പരിഹാരമാകും. തൊഴിൽ സമയം 12 മണിക്കൂറായി കുറയ്ക്കുന്നതിലൂടെ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *