പഞ്ചാബിലെ ലോ കോളേജ് ക്ലാസ് മുറിയിൽ വിദ്യാർത്ഥി സഹപാഠിയെ വെടിവെച്ചു കൊന്നു. ഒന്നാം വർഷ വിദ്യാർത്ഥിനി സന്ദീപ് കൗറാണ് മരിച്ചത്. കൃത്യത്തിന് ശേഷം പ്രതി പ്രിൻസ് രാജ് സ്വയം വെടിയുതിർത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു.പ്രതി പ്രിൻസ് രാജിന്റെ നില ഗുരുതരം. സന്ദീപ് കൗർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

രാവിലെ ഒമ്പതേകാലോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.സന്ദീപ് സംസാരിച്ചെങ്കിലും പ്രിൻസ് പ്രതികരിച്ചില്ല. തൊട്ടുപിന്നാലെയായിരുന്നു വെടിവെപ്പ്.സന്ദീപ് ക്ലാസിന് പുറത്തേക്ക് പോയപ്പോൾ പ്രിൻസും പിന്തുടർന്നു.

ഇതിനിടെ മറ്റൊരു വിദ്യാർത്ഥിനി ഇടപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.മൂവരും ക്ലാസ്സിൽ കയറിയയുടൻ പ്രിൻസ് ബാഗിൽനിന്ന് തോക്കെടുത്ത് സന്ദീപിന്റെ തലയ്ക്ക് വെടിവെച്ചു. സന്ദീപ് തൽക്ഷണം മരിച്ചു; പിന്നാലെ പ്രിൻസ് സ്വയം വെടിയുതിർത്തു.

Leave a Reply

Your email address will not be published. Required fields are marked *