ചേർത്തല പള്ളിപ്പുറത്തെ വീട്ടുപറമ്പിൽ കണ്ടെത്തിയ അസ്ഥികൾ കാണാതായ ഏറ്റുമാനൂർ സ്വദേശി ജൈനമ്മയുടേതാണെന്ന് ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിച്ചു.
ബന്ധുക്കളുടെ സാമ്പിളുകളുമായി നടത്തിയ ശാസ്ത്രീയ പരിശോധന പോസിറ്റീവ് ആയതോടെയാണ് മൃതദേഹാവശിഷ്ടങ്ങൾ ജൈനമ്മയുടേതാണെന്ന് ഉറപ്പിച്ചത്. പോലീസ് ഈ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.
കേസിലെ ഏകപ്രതി സെബാസ്റ്റ്യനാണെന്ന് വ്യക്തമാക്കി ക്രൈംബ്രാഞ്ച് ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 2024 ഡിസംബറിൽ കാണാതായ ജൈനമ്മയുടെ ഫോൺ പള്ളിപ്പുറത്താണ് അവസാനമായി ലൊക്കേറ്റ് ചെയ്തത്.
സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറ ജൈനമ്മയുടേതാണെന്ന് നേരത്തെ ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞിരുന്നു.ജൈനമ്മ കൊലക്കേസിൽ സെബാസ്റ്റ്യനെ ഏക പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.
2024 ഡിസംബറിൽ കാണാതായ ജൈനമ്മയുടെ ഫോൺ ലൊക്കേഷനും സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ രക്തക്കറയുമാണ് കേസിൽ നിർണ്ണായകമായത്.ഫോൺ ലൊക്കേഷനും സെബാസ്റ്റ്യന്റെ മൊഴിയിലെ വൈരുദ്ധ്യങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
