മുംബൈ ശിവാജി നഗറിൽ 19-കാരിയായ ഷിഫയെ പട്ടാപ്പകൽ വെടിവെച്ചു കൊലപ്പെടുത്തി. സംഭവത്തിൽ 25-കാരിയായ യുവതിയെയും 23-കാരനായ സുഹൃത്തിനെയും 12 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ ഷിഫയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികളിലൊരാളായ യുവാവുമായുള്ള ഷിഫയുടെ ബന്ധവും, ഇതേ യുവാവിന് പിടിയിലായ യുവതിയുമായുള്ള പ്രണയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഈ ‘ത്രികോണ പ്രണയത്തെ’ ചൊല്ലിയുണ്ടായ തർക്കങ്ങളും വ്യക്തിവൈരാഗ്യവുമാണ് ഷിഫയെ വകവരുത്താൻ പ്രതികളെ പ്രേരിപ്പിച്ചത്.
സിസിടിവി ദൃശ്യങ്ങളും ഇൻഫോർമർമാരുടെ വിവരങ്ങളും അടിസ്ഥാനമാക്കി പോലീസ് പ്രതികളെ അതിവേഗം പിടികൂടി. കൊലപാതക കുറ്റം ചുമത്തിയ പ്രതികളെ ഡിസിപി സമീർ ഷെയ്ഖിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്; ആയുധത്തിന്റെ ഉറവിടത്തെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം തുടരുന്നു
