ആണവ കരാറിന് വഴങ്ങിയില്ലെങ്കിൽ ഇറാൻ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾക്ക് സാധ്യതയുണ്ടെന്ന് നേരത്തെ പറഞ്ഞ ട്രംപ് പെട്ടെന്ന് നിലപാട് മാറ്റുകയായിരുന്നു. ഇറാൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇതോടെ വ്യക്തമാക്കി.

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. അടുത്ത മാസം ആണവ കരാറിൽ തീരുമാനമുണ്ടാകണമെന്നും അല്ലാത്തപക്ഷം ഇറാൻ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ നിലപാട് മാറ്റം.നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇറാന് കടുത്ത മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തി. അടുത്ത മാസം ആണവ കരാറിൽ തീരുമാനമായില്ലെങ്കിൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ നിലപാട് മാറ്റം.

ഇറാനെതിരെ ട്രംപ് ‘അർമാഡ’ എന്ന കരുത്തുറ്റ കപ്പൽപ്പടയെ വിന്യസിക്കുകയും രണ്ടാമതൊന്ന് കൂടി അയക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്നാൽ അമേരിക്ക ആക്രമിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും മധ്യേഷ്യയെ ഒന്നാകെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുമെന്നും ഇറാൻ മറുപടി നൽകി.

അമേരിക്കയും ഇറാനും തമ്മിലുള്ള ഏത് കരാറിലും ഇസ്രയേലിന്റെ താൽപ്പര്യങ്ങൾ പരിഗണിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. സാധാരണഗതിയിൽ മധ്യേഷ്യയിലെ ഇത്തരം സംഘർഷങ്ങൾ എണ്ണവില വർധിപ്പിക്കാറുള്ളതാണെങ്കിലും, നിലവിൽ വില കുറയുന്ന വിചിത്രമായ സാഹചര്യമാണ് വിപണിയിലുള്ളത്.

ക്രൂഡ് ഓയിൽ ഡിമാൻഡ് കുറയുമെന്ന ഐഇഎ (IEA) റിപ്പോർട്ട് വിലയിടിവിന് കാരണമായി. എങ്കിലും ഇറാൻ-യുഎസ് സംഘർഷഭീതി ഈ ഇടിവിന്റെ ആക്കം കുറച്ചിട്ടുണ്ട്. നിലവിൽ ഡബ്ല്യുടിഐ ക്രൂഡ് 62.68 ഡോളറിലും, ബ്രെന്റ് ക്രൂഡ് 67.40 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്.

.

Leave a Reply

Your email address will not be published. Required fields are marked *