ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എസ്ഐടി നിർണായക രേഖകൾ കണ്ടെത്തി.ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ഗോവർധന്റെ ബെല്ലാരിയിലെ വീട്ടിൽ SIT നടത്തിയ പരിശോധനയിൽ ബാങ്ക് പാസ്ബുക്ക് അടക്കമുള്ള നിർണ്ണായക രേഖകൾ കണ്ടെത്തി.
കേസുമായി ബന്ധപ്പെട്ട് മൂന്നാം തവണയാണ് സംഘം ബെല്ലാരിയിലെത്തുന്നത്. മുൻപ് ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ തെളിവെടുപ്പിൽ, നഷ്ടപ്പെട്ട സ്വർണ്ണത്തിന് തുല്യമായ അളവ് സ്വർണ്ണം ഉദ്യോഗസ്ഥർ ഇവിടെ നിന്ന് കണ്ടെടുത്തിരുന്നുശബരിമല സ്വർണ്ണക്കൊള്ള കേസിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി ഹൈക്കോടതി തള്ളി.
എഫ്ഐആർ റദ്ദാക്കണമെന്ന ആവശ്യം നിരസിച്ച കോടതി, അറസ്റ്റ് നിയമപ്രകാരമാണെന്നും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
