വലിയ ആത്മവിശ്വാസത്തോടെ എത്തിയെങ്കിലും ഇന്ത്യയുടെ അപ്രതീക്ഷിത തിരിച്ചടിയിൽ പതറിപ്പോയെന്നും ഡ്രസ്സിങ് റൂമിൽ താരങ്ങൾ ഏറെ ദുഖിതരാണെന്നും അദ്ദേഹം പറഞ്ഞു.
സെമി പ്രതീക്ഷ നിലനിർത്താൻ നമീബിയക്കെതിരായ അടുത്ത മത്സരം ജയിക്കണമെന്നും ഹെസ്സൻ കൂട്ടിച്ചേർത്തു.ഇഷാൻ കിഷന്റെ (77) അർധസെഞ്ചുറിയും സൂര്യകുമാർ, ശിവം ദുബെ എന്നിവരുടെ ബാറ്റിംഗും ഇന്ത്യയ്ക്ക് മികച്ച സ്കോർ നൽകി. മറുപടി ബാറ്റിംഗിൽ ബുംറ, ഹാർദിക്, അക്സർ എന്നിവരുടെ ബൗളിംഗിന് മുന്നിൽ പാക് നിര തകർന്നു.
ഫർഹാൻ, സയിം അയൂബ്, സൽമാൻ ആഗ എന്നിവർ നിരാശപ്പെടുത്തിയതോടെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞു.അഞ്ച് പാക് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായപ്പോൾ ഉസ്മാൻ ഖാനും ഷദാബ് ഖാനും മാത്രമാണ് അൽപ്പമെങ്കിലും ചെറുത്തുനിന്നത്.
എന്നാൽ സ്കോർ ഉയർത്താനുള്ള ഇവരുടെ ശ്രമം അക്സർ പട്ടേൽ തകർത്തു. 44 റൺസെടുത്ത ഉസ്മാൻ ഖാനെ അക്സർ പുറത്താക്കിയതോടെ പാക്കിസ്ഥാന്റെ തകർച്ച പൂർത്തിയായി.അഫ്രീദിയുടെ 23 റൺസ് തോൽവിയുടെ ആഘാതം കുറച്ചെങ്കിലും പാക് ആരാധകർ താരങ്ങൾക്കെതിരെ തിരിഞ്ഞു. സമൂഹമാധ്യമങ്ങളിൽ ടീമിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നത്. മത്സരം ഉപേക്ഷിക്കുന്നതായിരുന്നു ഇതിലും നല്ലതെന്നുപോലും ആരാധകർ പരിഹസിക്കുന്നു
