കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ പാകിസ്താനു ചോർത്തി നൽകിയ കേസിൽ ഒരാൾ കൂടി പിടിയിലായി. പശ്ചിമബംഗാൾ സ്വദേശിയായ ആലിഫ് ഇസ്ലാമിനെയാണ് മറയൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഈ ചാരവൃത്തിക്കേസിൽ ഇതുവരെ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്.
പണത്തിന് പകരമായി കൊച്ചി കപ്പൽശാലയുടെ മാൽപെ യൂണിറ്റിലെ രഹസ്യങ്ങൾ വാട്സ്ആപ്പ്, ഫേസ്ബുക്ക് വഴി പാകിസ്താനു കൈമാറി എന്നതാണ് കേസ്. കപ്പൽശാല സിഇഒ നൽകിയ പരാതിയെത്തുടർന്ന് മാൽപെ പോലീസാണ് കേസെടുത്തത്.
നാവികസേനാ കപ്പലുകളുടെ വിവരങ്ങളും നമ്പറുകളും പാകിസ്താനു ചോർത്തി നൽകി വൻതുക പ്രതിഫലം വാങ്ങിയെന്നാണ് കേസ്. യൂണിറ്റിലെ കരാർ ജീവനക്കാരായ രോഹിത്, സാൻഡ്രി എന്നിവരാണ് പ്രധാന പ്രതികൾ. കേസിൽ ഇതുവരെ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
