സേവ് ബോക്സ് ആപ്പ് തട്ടിപ്പുകേസിൽ ബ്രാൻഡ് അംബാസഡറായിരുന്ന നടൻ ജയസൂര്യയുടെ 39 ലക്ഷം രൂപയുടെ ഭൂമി ഇ.ഡി മരവിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.തട്ടിപ്പുപണം ഉപയോഗിച്ച് സേവ് ബോക്സ് ഉടമ സാത്തിഖ് റഹീം ജയസൂര്യയ്ക്ക് നൽകിയ പ്രതിഫലം കണക്കിലെടുത്താണ് ഇ.ഡി നടപടി. ഇതുമായി ബന്ധപ്പെട്ട് ജയസൂര്യയെയും ഭാര്യ സരിതയെയും ചോദ്യം ചെയ്തിരുന്നു.
ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ജയസൂര്യയുടെ അക്കൗണ്ടിലേക്ക് എത്തിയ പണം തട്ടിപ്പിലൂടെ നേടിയതാണെന്ന കണ്ടെത്തലാണ് സ്വത്ത് മരവിപ്പിക്കാൻ കാരണമായത്.
സേവ് ബോക്സ് എന്ന ഓൺലൈൻ ലേല ആപ്പ് വഴിയുള്ള തട്ടിപ്പിൽ ഉടമ സ്വാതിഖ് റഹീമിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇ.ഡി അന്വേഷണം ആരംഭിച്ചത്.
