അന്താരാഷ്ട്ര വിപണിയിൽ കടുത്ത ആശങ്ക ഉയർത്തിക്കൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യാപാര യുദ്ധത്തിന്റെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു. ട്രംപിന്റെ ആഗോള താരിഫുകൾ (Tariffs) ഭരണഘടനാ വിരുദ്ധമാണെന്ന് കഴിഞ്ഞ ദിവസം യുഎസ് സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനെ മറികടക്കാൻ പുതിയ നിയമസാധുതകൾ തേടാനാണ് ട്രംപിന്റെ തീരുമാനം.

യുഎസ് സുപ്രീം കോടതി വിധിയോടെ ഇന്ത്യയുടെ വ്യാപാര തീരുവ 18 ശതമാനത്തിൽ നിന്ന് 3 ശതമാനമായി കുറഞ്ഞെങ്കിലും, ട്രംപിന്റെ പുതിയ പ്രഖ്യാപനത്തോടെ അത് 15 ശതമാനമായി ഉയർന്നു. ഈ സാഹചര്യത്തിൽ, നികുതി ഭാരം കുറയ്ക്കാൻ യുഎസുമായുള്ള വ്യാപാര കരാറുകളിൽ ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്.

യുഎസ് സുപ്രീം കോടതി വിധിക്ക് പിന്നാലെ ഡോണൾഡ് ട്രംപ് പുതിയ നികുതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇന്ത്യയും യുഎസും തമ്മിലുള്ള നിർണായക വ്യാപാര ചർച്ചകൾ മാറ്റിവെച്ചു.

ഫെബ്രുവരി 23 മുതൽ വാഷിംഗ്ടണിൽ തുടങ്ങാനിരുന്ന ചർച്ചകൾക്കായി ചീഫ് നെഗോഷ്യേറ്റർ ദർപ്പൺ ജെയിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം ഇപ്പോൾ അമേരിക്കയിലേക്ക്പോകില്ല. പുതിയ സാഹചര്യങ്ങൾ ഇരുരാജ്യങ്ങളും വിശദമായി വിലയിരുത്തിയ ശേഷം മറ്റൊരു തീയതിയിൽ ചർച്ചകൾ നടത്താനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *