വാഷിങ്ടൺ: ഇറാനുമായുള്ള തുടർച്ചയായ സൈനിക ഏറ്റുമുട്ടലുകളെ തുടർന്ന് അമേരിക്കയുടെ വ്യോമപ്രതിരോധ ആയുധശേഖരത്തിൽ വലിയ കുറവുണ്ടായതായി റിപ്പോർട്ട്. യുഎസിന്റെ ‘താഡ്’ (THAAD) മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ ഇന്റർസെപ്റ്ററുകളിൽ 80 ശതമാനവും ‘പാട്രിയറ്റ്’ മിസൈലുകളിൽ പകുതിയിലധികവും ഇതിനോടകം ഉപയോഗിച്ചുതീർന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

ടോമഹാക്ക്, അറ്റാകംസ് മിസൈലുകളുടെ ലഭ്യതക്കുറവ് മുൻനിർത്തി ഇറാനെതിരായ തുടരക്രമണങ്ങൾ തത്കാലം വേണ്ടെന്നുവെക്കാൻ സൈനിക ഉപദേശകർ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ശുപാർശ ചെയ്തിട്ടുണ്ട്. ആയുധക്ഷാമം പേർഷ്യൻ ഗൾഫ് മേഖലയിലെ സഖ്യരാജ്യങ്ങളിലും ആശങ്കയുയർത്തിയിട്ടുണ്ടെങ്കിലും, ആവശ്യമായ സജ്ജീകരണങ്ങൾ പെന്റഗണിന് ഉണ്ടെന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *