ആലുവ ശിവരാത്രി മണപ്പുറത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗുണ്ടാസംഘം പൊലീസുകാരനെ മർദിച്ചു. അക്രമം തടയാൻ ശ്രമിച്ച രഞ്ജിത്ത് എന്ന പൊലീസുകാരനാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. പരിക്കേറ്റ പൊലീസുകാരൻ ചികിത്സയിലാണ്.
ആലുവ ശിവരാത്രി മണപ്പുറത്ത് തങ്ങൾ ഗുണ്ടകളാണെന്ന് അവകാശപ്പെട്ടെത്തിയ സംഘം കട ജീവനക്കാരെയും തടയാൻ ശ്രമിച്ച പൊലീസുകാരനെയും മർദിച്ചു.
മദ്യപിച്ചെത്തിയ സംഘം പരിഭ്രാന്തി സൃഷ്ടിച്ചതിനെത്തുടർന്ന് പൊലീസ് ഇടപെടുകയായിരുന്നു. പ്രതികളെ പിടികൂടാനുള്ള നീക്കം ഊർജിതമാക്കിയിട്ടുണ്ട്.
