2019-ലെ ഈസ്റ്റർ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ മുൻ രഹസ്യാന്വേഷണ മേധാവി സുരേഷ് സല്ലേ അറസ്റ്റിലായി. ആക്രമണത്തിന് മുൻപ് അദ്ദേഹം ഭീകരവാദികളെ കണ്ടിരുന്നതായി 2023-ൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വെളിപ്പെടുത്തലുകളെത്തുടർന്നാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്.ഭീകരവാദ നിരോധന നിയമപ്രകാരം കസ്റ്റഡിയിലെടുത്ത സുരേഷ് സല്ലേ ഇതുവരെ പ്രതികരിക്കാനോ അഭിഭാഷകനെ നിയമിക്കാനോ തയ്യാറായിട്ടില്ല.

അറസ്റ്റ് വിവരം പോലീസ് സ്ഥിരീകരിച്ചെങ്കിലും കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.തിരഞ്ഞെടുപ്പിൽ രാജപക്‌സെ ദിസ്സനായകയെ സഹായിക്കാനാണ് ഈ ആക്രമണം ആസൂത്രണം ചെയ്തതെന്ന് ചാനൽ 4 റിപ്പോർട്ട് ചെയ്തിരുന്നു. സുരേഷ് സല്ലേയുടെ അറസ്റ്റോടെ ഈ ആരോപണങ്ങൾ വീണ്ടും സജീവമായിരിക്കുകയാണ്.

ഭീകരാക്രമണത്തിന് പിന്നാലെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച രാജപക്‌സെ വിജയിച്ചതോടെയാണ് സുരേഷ് സല്ലേയ്ക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. എന്നാൽ 2024-ൽ അധികാരമേറ്റ അനുര കുമാര ദിസ്സനായകെ സല്ലേയെ പുറത്താക്കി നിയമനടപടികൾ ആരംഭിക്കുകയായിരുന്നു.

ബ്രിട്ടീഷ് മാധ്യമത്തിന്റെ ആരോപണങ്ങൾ സല്ലേ തള്ളിയെങ്കിലും, 279 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാൻ ഐക്യരാഷ്ട്രസഭ ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. 11 ഇന്ത്യക്കാരടക്കം 500-ഓളം പേർക്ക് പരിക്കേറ്റ ഈ സംഭവത്തിൽ സുതാര്യമായ അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *