2026 ടി-20 ലോകകപ്പിലെ നിർണ്ണായക സൂപ്പർ-8 പോരാട്ടത്തിൽ ഇന്ത്യ നാളെ ഈഡൻ ഗാർഡൻസിൽ വെസ്റ്റ് ഇൻഡീസിനെ നേരിടും. സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുന്ന ഈ മത്സരത്തിൽ ഇരു ടീമുകൾക്കും തുല്യ പോയിന്റാണെങ്കിലും റൺറേറ്റിൽ വിൻഡീസ് മുന്നിലാണ്. അതിനാൽ, സെമിയിലെത്താൻ ഇന്ത്യയ്ക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്.
വെസ്റ്റ് ഇൻഡീസിന് +1.791 റൺറേറ്റും ഇന്ത്യയ്ക്ക് -0.100 റൺറേറ്റുമാണുള്ളത്. സൗത്ത് ആഫ്രിക്കയോട് വിൻഡീസ് തോറ്റപ്പോൾ റൺറേറ്റ് ഉയർത്താൻ ഇന്ത്യയ്ക്ക് അവസരം ലഭിച്ചെങ്കിലും, സിംബാബ്വേയ്ക്കെതിരായ മത്സരത്തിൽ അത് മുതലാക്കാൻ ടീമിനായില്ല.
അതിനാൽ നാളത്തെ മത്സരത്തിൽ വെറും വിജയമല്ല, മറിച്ച് വ്യക്തമായ മാർജിനിലുള്ള ജയമാണ് സെമിയിലെത്താൻ ഇന്ത്യയ്ക്ക് ആവശ്യം.ശിവം ദുബെയുടെ മോശം ബൗളിങ്ങാണ് ഇന്ത്യയുടെ റൺറേറ്റ് കുറയാൻ കാരണമായത്.
രണ്ട് ഓവറിൽ 46 റൺസ് വഴങ്ങിയ ദുബെയുടെ എക്കോണമി 23.0 ആയിരുന്നു. ആദ്യ ഓവറിൽ തല്ലുവാങ്ങിയിട്ടും ദുബെയ്ക്ക് തന്നെ അവസാന ഓവർ നൽകിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ തീരുമാനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
മഴ മൂലമോ മറ്റേതെങ്കിലും കാരണത്താലോ നാളത്തെ മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇന്ത്യ ടൂർണമെന്റിൽ നിന്ന് പുറത്താകും. പോയിന്റുകൾ പങ്കുവെക്കേണ്ടി വരുമ്പോൾ, മികച്ച റൺറേറ്റ് (+1.791) ഉള്ള വെസ്റ്റ് ഇൻഡീസ് സെമി ഫൈനലിലേക്ക് യോഗ്യത നേടും.
നിലവിൽ റൺറേറ്റിൽ പിന്നിലുള്ള (-0.100) ഇന്ത്യയ്ക്ക് സെമിയിലെത്താൻ വിജയം മാത്രമാണ് ഏക പോംവഴി.കൊൽക്കത്തയിലെ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് തോൽവി ഒഴിവാക്കിയാൽ (വിജയിക്കുകയോ മത്സരം ഉപേക്ഷിക്കപ്പെടുകയോ ചെയ്താൽ) സെമി ഉറപ്പിക്കാം.
എന്നാൽ മികച്ച റൺറേറ്റില്ലാത്ത ഇന്ത്യയ്ക്ക് സെമിയിലെത്താൻ വിജയം അല്ലാതെ മറ്റ് വഴികളില്ല. ചുരുക്കത്തിൽ, വിൻഡീസിന് സമനിലയായാലും നേട്ടം, ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ.
