യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ തങ്ങളുടെ പ്രധാന ആണവകേന്ദ്രമായ നതാൻസ് തകർക്കപ്പെട്ടെന്ന് ഇറാൻ വെളിപ്പെടുത്തി. ആക്രമണം സ്ഥിരീകരിച്ച ഇറാൻ സ്ഥാനപതി റെസ നജാഫി, ആണവചോർച്ചയുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി.

എന്നാൽ, നിലവിൽ ആണവ വികിരണ ഭീഷണിയില്ലെന്നും ഇറാനിലെ ആണവനിലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി സൂചനയില്ലെന്നുമാണ് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) തലവൻ റാഫേൽ ഗ്രോസി വ്യക്തമാക്കിയത്.

എങ്കിലും സാഹചര്യം അതീവ ഗുരുതരമാണെന്നും വൻതോതിലുള്ള റേഡിയേഷൻ പുറത്തുവിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *