മാർച്ച് 5-ന് വാംഖഡെയിൽ നടക്കുന്ന രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. സ്വന്തം മണ്ണിലെ മികച്ച റെക്കോർഡും താരങ്ങളുടെ ഫോമും ഇന്ത്യക്ക് കരുത്താകുമ്പോൾ, ടൂർണമെന്റിലെ മോശം ഫീൽഡിംഗ് പ്രകടനം വലിയ ആശങ്കയായി തുടരുന്നു. ഫൈനൽ പ്രവേശനം ഉറപ്പാക്കാൻ ഈ പിഴവുകൾ തിരുത്തുകയാകും ടീം ഇന്ത്യയുടെ പ്രധാന വെല്ലുവിളി.
വാംഖഡെയിലെ ‘ഇന്ത്യൻ കരുത്ത്'”
മുംബൈയിലെ വാംഖഡെ എന്നും ഇന്ത്യയുടെ ഭാഗ്യവേദിയാണ്.
1വാംഖഡെയിൽ കളിച്ച 7 ടി20കളിൽ 5 ലും ഇന്ത്യ ജയിച്ചു.
2 2017-ന് ശേഷം വാംഖഡെയിലെ ടി20കളിൽ ഇന്ത്യ
3 തോറ്റിട്ടില്ല.വാംഖഡെയിൽ നേർക്കുനേർ തുല്യശക്തികളാണെങ്കിലും, 2025-ൽ ഇംഗ്ലണ്ടിനെ 150 റൺസിന് തോൽപ്പിച്ച ആത്മവിശ്വാസം ഇന്ത്യക്കുണ്ട്.
വരുൺ ചക്രവർത്തിയുടെ മിസ്റ്ററി സ്പിൻ ഇംഗ്ലണ്ടിന് ഭീഷണിയാകും
ഇംഗ്ലീഷ് ബാറ്റിംഗ് തകർക്കാൻ ഇന്ത്യയുടെ പ്രധാന ആയുധം വരുൺ ചക്രവർത്തിയാണ്.
ഈ ടൂർണമെന്റിൽ 12 വിക്കറ്റുകളുമായി വരുൺ മികച്ച ഫോമിലാണ്.വാംഖഡെയിൽ ഇംഗ്ലണ്ടിനെതിരെ 14 വിക്കറ്റുകൾ നേടിയ റെക്കോർഡുണ്ടെങ്കിലും, കഴിഞ്ഞ മത്സരങ്ങളിൽ വരുൺ വഴങ്ങിയ റൺസ് ഇന്ത്യക്ക് ആശങ്കയാണ്.വാംഖഡെയിലെ ബാറ്റിംഗ് പിച്ചിൽ ഇന്ത്യയുടെ യുവനിര തിളങ്ങുമെന്ന് ഉറപ്പാണ്.
വാംഖഡെയിൽ ഇംഗ്ലണ്ടിനെതിരെ 54 പന്തിൽ 135 റൺസ് അടിച്ചുകൂട്ടിയ റെക്കോർഡ് അഭിഷേകിനുണ്ട്.
213 റൺസുമായി സൂര്യകുമാർ യാദവ് ടീമിന്റെ നട്ടെല്ലാണ്.
വിൻഡീസിനെതിരെയുള്ള സഞ്ജുവിന്റെ 97 റൺസ്* അദ്ദേഹത്തെ ഏറ്റവും അപകടകാരിയായ ഫിനിഷറാക്കുന്നു.
പാകിസ്ഥാനെതിരെ 77 റൺസ്* നേടിയ ഇഷാൻ ഇംഗ്ലണ്ടിനെതിരെയും വമ്പൻ ഇന്നിംഗ്സ് ലക്ഷ്യമിടുന്നു.
ഇംഗ്ലീഷ് നായകൻ ഹാരി ബ്രൂക്കിനെ സ്പിൻ കെണിയിൽ വീഴ്ത്താനാണ് ഇന്ത്യയുടെ നീക്കം. ഈ ലോകകപ്പിൽ അഞ്ച് തവണയും ബ്രൂക്ക് സ്പിന്നർമാർക്ക് മുന്നിലാണ് കീഴടങ്ങിയത്.
കുൽദീപ് യാദവിന്റെയും വരുൺ ചക്രവർത്തിയുടെയും സ്പിൻ കരുത്ത് ഈ ബലഹീനത മുതലെടുക്കുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു.
കാലാവസ്ഥാ റിപ്പോർട്ട്
മുംബൈയിൽ മാർച്ച് 5-ന് മഴയ്ക്ക് ഒട്ടും സാധ്യതയില്ല (0%). തെളിഞ്ഞ ആകാശവും 33°C താപനിലയുമായിരിക്കും മത്സരസമയത്ത് അനുഭവപ്പെടുക.
ആരാണ് ജയിക്കുക?
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 55% ജയസാധ്യത ഇന്ത്യക്കുണ്ടെങ്കിലും ഫീൽഡിംഗ് വലിയ ആശങ്കയാണ്.
ടൂർണമെന്റിൽ ഇതുവരെ 13 ക്യാച്ചുകൾ കൈവിട്ടത് ഇംഗ്ലണ്ടിനെപ്പോലൊരു കരുത്തരായ ടീമിനെതിരെ ഇന്ത്യക്ക് തിരിച്ചടിയായേക്കാം. വിജയം ഉറപ്പാക്കാൻ ഫീൽഡിംഗ് നിര കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.
