പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരർ ഉപയോഗിച്ച ഗോപ്രോ ക്യാമറ 2024 ജനുവരിയിൽ ചൈനയിലാണ് ആക്ടിവേറ്റ് ചെയ്തതെന്ന് എൻഐഎ കണ്ടെത്തി. കമ്പനിയിൽ നിന്ന് ലഭിച്ച ഈ നിർണ്ണായക വിവരത്തോടെ അന്വേഷണം അന്താരാഷ്ട്ര തലത്തിലേക്ക് വ്യാപിപ്പിച്ചു.

ക്യാമറ ആക്ടിവേറ്റ് ചെയ്തത് ചൈനയിലാണെന്ന് വ്യക്തമായെങ്കിലും ഇത് ആർക്കാണ് വിറ്റതെന്ന കാര്യത്തിൽ കമ്പനിക്ക് വ്യക്തതയില്ല.ഗോപ്രോ ക്യാമറ വാങ്ങിയവരെ കണ്ടെത്താൻ ജമ്മു കോടതി ചൈനയിലെ ജുഡീഷ്യൽ അതോറിറ്റിക്ക് ലെറ്റർ റൊഗേറ്ററി അയച്ചു.

ക്യാമറയുടെ വിതരണ ശൃംഖലയെയും ഉപയോക്താക്കളെയും കുറിച്ചുള്ള വിവരങ്ങളാണ് ഇതിലൂടെ ആവശ്യപ്പെട്ടത്. ഭീകരരുടെ നീക്കങ്ങളും ആസൂത്രണവും തെളിയിക്കാൻ ഈ വിവരങ്ങൾ നിർണ്ണായകമാകുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു.

ഭീകരരുടെ നിരീക്ഷണ രീതികളും തയ്യാറെടുപ്പുകളും തെളിയിക്കാൻ ഈ ഗോപ്രോ ക്യാമറ നിർണ്ണായകമാണെന്ന് എൻഐഎ കോടതിയെ അറിയിച്ചു. ‘ഓപ്പറേഷൻ മഹാദേവി’ലൂടെ ഭീകരരെ വധിച്ചപ്പോൾ കണ്ടെടുത്ത ഈ ക്യാമറയിലെ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞിരുന്നു. എങ്കിലും, ഇതിന്റെ സീരിയൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് ചൈനയിൽ ആക്ടിവേറ്റ് ചെയ്തതാണെന്ന നിർണ്ണായക വിവരം പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *