ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പദ്മകുമാറിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. ദ്വാരപാലക പാളി കേസിലും 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് നടപടി. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്ന പദ്മകുമാർ, ഈ കേസിൽ പുറത്തിറങ്ങുന്ന എട്ടാമത്തെ പ്രതിയാണ്.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ 2025 നവംബറിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ജയിൽ മോചിതനാകുന്നു. കട്ടിളപ്പാളി കേസിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

ഇപ്പോൾ ദ്വാരപാലകപാളി കേസിലും 90 ദിവസം പൂർത്തിയായതോടെ വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് മോചനം.മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര്, കെ.എസ്. ബൈജു എന്നിവരുൾപ്പെടെ അഞ്ചുപേർക്ക് നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.

90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയാകുന്നതോടെ കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളും ഉടൻ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കും.

Leave a Reply

Your email address will not be published. Required fields are marked *