ശ്രീലങ്കയിലെ ഗാൾ തീരത്ത് നിന്ന് 40 നോട്ടിക്കൽ മൈൽ അകലെയാണ് ഇറാനിയൻ കപ്പൽ മുങ്ങിയത്. കപ്പലിൽ നിന്ന് ലഭിച്ച അപായ സന്ദേശത്തെത്തുടർന്ന് ശ്രീലങ്കൻ നാവികസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ നീക്കത്തിലൂടെ 32 ഓളം പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻതന്നെ തീരത്തെത്തിച്ച് ഗാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
180 ഓളം പേർ ഉണ്ടായിരുന്ന കപ്പലിലെ ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. അന്തർവാഹിനി ആക്രമണമാണ് അപകടകാരണമെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും ശ്രീലങ്കൻ അധികൃതർ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
