ലോക്ഹീഡ് മാർട്ടിൻ നിർമ്മിക്കുന്ന PAC-3, THAAD മിസൈലുകളുടെ കുറഞ്ഞ ഉൽപ്പാദനം ഗൾഫ് രാജ്യങ്ങളെ പ്രതിസന്ധിയിലാക്കുന്നു. സംഘർഷം നാല് ദിവസം പിന്നിട്ടതോടെ മിസൈൽ ശേഖരം തീരുന്നതായി ആശങ്കയുണ്ട്.

ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇറാന്റെ മിസൈലുകളെ ആകാശത്ത് തടഞ്ഞതായിഅവകാശപ്പെടുന്നുണ്ടെങ്കിലും പ്രതിരോധ സംവിധാനങ്ങളുടെ ലഭ്യത വെല്ലുവിളിയാണ്.

ഇറാൻ ഇതിനകം 500-ലധികം ബാലിസ്റ്റിക് മിസൈലുകളും 2,000-ത്തോളം ഡ്രോണുകളും പ്രയോഗിച്ചു. കുറഞ്ഞ നിർമ്മാണച്ചെലവ് കാരണം ഇറാന് ആയുധക്ഷാമം ഉണ്ടാകില്ലെങ്കിലും, പ്രതിരോധത്തിനായി ഗൾഫ് രാജ്യങ്ങൾ കൂടുതൽ യുഎസ് ആയുധങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇറാനെതിരായ യുഎസിന്റെ യുദ്ധം അവസാനിപ്പിക്കാനായി സെനറ്റിൽ കൊണ്ടുവന്ന പ്രമേയം പൊളിഞ്ഞു. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെതന്നെ സെനറ്റർ റാൻഡ് പോളും ഡെമോക്രാറ്റ് സെനറ്റർ ടിം കെയിനും ചേർന്നായിരുന്നു ബിൽ അവതരിപ്പിച്ചത്. ഇവർ 47 വോട്ടുനേടിയപ്പോൾ ബില്ലിനെ എതിർത്തത് 53 പേർ.

ഡെമോക്രാറ്റ് സെനറ്ററായ ജോൺ ഫെറ്റർമനും ബില്ലിനെ എതിർത്തു. കുറഞ്ഞത് 50 പേർ‌ പിന്തുണച്ചാലേ ബിൽ പാസാകുമായിരുന്നുള്ളൂ.  ഇതോടെ, ഇറാനെതിരായ പോരാട്ടം കൂടുതൽ രൂക്ഷമാക്കാൻസെനറ്റിൽ പ്രമേയം പരാജയപ്പെട്ടതോടെ ഇറാനെതിരായ സൈനിക നടപടി ശക്തമാക്കാൻ ട്രംപിന് ഇനി തടസ്സങ്ങളില്ല.

എന്നാൽ, ആക്രമണം ആരംഭിച്ച് തൊട്ടടുത്ത ദിവസം തന്നെ വെടിനിർത്തൽ ആവശ്യപ്പെട്ട് ഇറാന്റെ രഹസ്യാന്വേഷണ വിഭാഗം സിഐഎയെ സമീപിച്ചതായും റിപ്പോർട്ടുകളുണ്ട്.

ആക്രമണത്തിൽ പരമോന്നത നേതാവ് ഖമനയിയും ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടതോടെ ഇറാൻ സൈന്യം നേതൃത്വമില്ലാത്ത അവസ്ഥയിലാണ്. അതിനാൽ, ഒരു വിദേശ ഏജൻസി വഴി ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചെങ്കിലും അത് നടപ്പിലാക്കാൻ ആർക്ക് കഴിയുമെന്ന കാര്യത്തിൽ യുഎസ് ഉദ്യോഗസ്ഥർക്ക് സംശയമുണ്ട്.ഖമനയിയും ഉന്നത കമാൻഡർമാരും കൊല്ലപ്പെട്ടതോടെ ഇറാൻ സൈന്യം നാഥനില്ലാത്ത അവസ്ഥയിലായി.

ഈ സാഹചര്യത്തിൽ ആര് വെടിനിർത്തൽ പ്രഖ്യാപിക്കുമെന്നും അത് സൈന്യം അനുസരിക്കുമോ എന്നതിലുമാണ് യുഎസ് ഉദ്യോഗസ്ഥർ ഇപ്പോൾ സംശയം പ്രകടിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *